ഇഷാൻ കിഷന്റെ കാമുകിയോ?   ലോകകപ്പ് ഗാലറിയിൽ തരംഗമായി അതിഥി ഹുണ്ടിയ

MARCH 9, 2026, 5:11 AM

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ചരിത്ര വിജയത്തിന് സാക്ഷിയാകാൻ ഗാലറിയിൽ നിരവധി പ്രമുഖർ എത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ താരം ഇഷാൻ കിഷനെ പിന്തുണയ്ക്കാനായി എത്തിയ മോഡൽ അതിഥി ഹുണ്ടിയയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.

മത്സരത്തിലുടനീളം ഇഷാൻ കിഷന്റെ ഓരോ നീക്കങ്ങളെയും ആവേശത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന അതിഥിയുടെ ദൃശ്യങ്ങൾ തത്സമയ സംപ്രേക്ഷണത്തിനിടെ പലതവണ സ്ക്രീനിൽ തെളിഞ്ഞു.

ചുവന്ന ടോപ്പ് ധരിച്ചെത്തിയ അതിഥി, മറ്റൊരു താരം അഭിഷേക് ശർമ്മയുടെ സഹോദരി കോമൾ ശർമ്മയ്ക്കൊപ്പമാണ് ഇരുന്നത്. മത്സരശേഷം കിരീടം ഉയർത്തിയപ്പോൾ, താരങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം മൈതാനത്തെത്തിയ അതിഥി ഇഷാൻ കിഷനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

vachakam
vachakam
vachakam

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിനിയാണ് അതിഥി. സെന്റ് സേവ്യേഴ്സ് കോളേജിലെ പഠനകാലത്താണ് മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. 2017-ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റായിരുന്നു. 2018-ൽ 'മിസ് ദിവ സുപ്രനാഷണൽ' കിരീടം ചൂടിയ അതിഥി, 2019-ൽ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. നിലവിൽ ഒരു മോഡലായും സംരംഭകയായും തിളങ്ങുകയാണ് താരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam