ഒരു അവാർഡ് ചടങ്ങിൽ നടൻ മമ്മൂട്ടിയും നടനും എംഎൽഎയുമായ രമേഷ് പിഷാരടിയും ഒരേ വേദിയിലെത്തിയപ്പോൾ നടന്ന സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. എംഎൽഎയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് പിഷാരടി മമ്മൂട്ടിക്കൊപ്പം പൊതുവേദി പങ്കിട്ടത്.
ചടങ്ങിൽ സംസാരിക്കവെ, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മമ്മൂട്ടിയുടെ വൺ സിനിമയിലെ ഒരു ഡയലോഗ് തന്റെ പ്രസംഗങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. “ജനങ്ങളെ ഭരിക്കാൻ വേണ്ടിയാകരുത്, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാകണം” എന്ന സന്ദേശമാണ് താൻ പല വേദികളിലും ഉദ്ധരിച്ചതെന്ന് പിഷാരടി വ്യക്തമാക്കി.
അതോടൊപ്പം, ആ ഡയലോഗ് സിനിമയുടെ യഥാർത്ഥ തിരക്കഥയിൽ ഉണ്ടായിരുന്നില്ലെന്നും മമ്മൂട്ടി സ്വന്തം നിലയിൽ കൂട്ടിച്ചേർത്തതാണെന്നും പിഷാരടി വെളിപ്പെടുത്തി.
ഇതിന് മറുപടിയായി സംസാരിച്ച മമ്മൂട്ടി, “ഞാൻ ഏതായാലും ഒരു എംഎൽഎ അല്ല. അഭിനയിക്കാൻ ആർക്കും പറ്റും. എംഎൽഎ ആയി ജീവിക്കാൻ പാടാണ്,” എന്ന് തമാശ കലർത്തി പറഞ്ഞു. ഈ പരാമർശം സദസിൽ ചിരിയുണർത്തുകയും ചെയ്തു.
തുടർന്ന് താൻ പറഞ്ഞ ഡയലോഗ് കൃത്യമായി വീണ്ടും ആവർത്തിച്ച മമ്മൂട്ടി, “ജനങ്ങളെ ഭരിക്കാൻ വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവൺമെന്റ്,” എന്ന് വ്യക്തമാക്കി.
മമ്മൂട്ടിയുടെയും രമേഷ് പിഷാരടിയുടെയും സൗഹൃദവും വേദിയിലെ രസകരമായ സംഭാഷണവും നിറഞ്ഞ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
