ഹെർക്കുലീസ് പില്ലേഴ്‌സ് ഹോൾഡിൽ ലോക റെക്കോർഡ് സ്ഥാപിച്ചു വിസ്പി ഖരാഡി. സൂറത്തിലാണ് ഈ റെക്കോർഡ് ഭേദിച്ച നേട്ടം നടന്നത്. ഇന്ത്യക്കാരനായ വിസ്പി ഖരാഡിയുടെ ചരിത്ര നേട്ടത്തിന്റെ വീഡിയോ എലോൺ മസ്‌ക് പങ്കിട്ടു. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ വീഡിയോ ഔദ്യോഗിക എക്സ് ഹാൻഡിൽ ആണ് മസ്ക് പങ്കിട്ടത്.
ഏകദേശം 160 കിലോഗ്രാം (ഏകദേശം 352 പൗണ്ട്) ഭാരമുള്ള കൂറ്റൻ തൂണുകൾ എതിർ ദിശകളിലേക്ക് വലിക്കുമ്പോൾ മത്സരാർത്ഥി അവ വീഴുന്നത് തടഞ്ഞു കൊണ്ട് പിടിച്ചു നിൽക്കണം. മത്സരാർത്ഥിക്ക് പിടിച്ചു നിൽക്കാനാവാതെ അവ വീഴുന്നിടത്ത് മത്സരം അവസാനിക്കുന്നു. 2 മിനിറ്റും 10.75 സെക്കൻഡും കൊണ്ട് ആണ് വിസ്പി ഖരാഡി തന്റെ നേട്ടം കൈവരിച്ചത്.
വിസ്പി ഖരാഡി ഒന്നിലധികം ബ്ലാക്ക് ബെൽറ്റ് ജേതാവും 13 തവണ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമാണ്. നിരായുധ പോരാട്ടത്തിൽ ബിഎസ്എഫ് കമാൻഡോകളുടെ പരിശീലകനും ഫിറ്റ്നസ് വിദഗ്ദ്ധനുമാണ് അദ്ദേഹം. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഇരുമ്പ് കമ്പികൾ തലകൊണ്ട് വളച്ചതിന്റെ റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്