ഇല്യാന ഡിക്രൂസിനും മൈക്കിൾ ഡോളനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ഫാദേഴ്സ് ഡേയിലാണ് ഇല്യാന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്.
അച്ഛൻ മൈക്കിളിനൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. 'എക്കാലവും മികച്ച വ്യക്തിയായി തുടരുന്ന മൈക്കിളിന് പിതൃദിനാശംസകൾ. സ്നേഹിക്കുന്ന പുരുഷൻ, കുഞ്ഞ് അർഹിക്കുന്ന ഏറ്റവും നല്ല രക്ഷിതാവായി മാറുന്നത് കാണുമ്പോൾ തോന്നുന്ന വികാരം പറഞ്ഞറിയിക്കാൻ കഴിയില്ല.'– എന്ന കുറിപ്പോടെയായിരുന്നു ഇല്യാനയുടെ സ്റ്റോറി.
ഗർഭിണിയാണെന്ന വിവരം ഈ വർഷമാദ്യം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. അതേസമയം കുഞ്ഞ് ജനിച്ച വിവരം ഇരുവരും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.
2023ലാണ് ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. 'കോവ ഫിയോനിക്സ് ഡോളൻ' എന്നാണ് ആദ്യ മകന്റെ പേര്. 2023 മേയ് 13 നാണ് ഇല്യാനയും മൈക്കിളും വിവാഹിതരായത്. വിവാഹ വിവരവും താരം രഹസ്യമാക്കി വച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്