ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ് ബി.ടി.എസ് ആർമി. ഇപ്പോൾ ആർമിയിലെ അംഗമായ കിം തേഹ്യുങ് ഒരു ലൈവിൽ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരെ ആവേശത്തിൽ ആക്കുന്നത്. ആർമി അംഗങ്ങളുടെ റീയൂണിയൻ സൂചനകൾ ആണ് കിം തേഹ്യുങ് നൽകുന്നത്.
“ആഗസ്റ്റിൽ ഒരു ചെറിയ സർപ്രൈസ് ഉണ്ടാകും. ആർമികൾക്ക് കാണാൻ എന്തെങ്കിലും ഉണ്ടാകും” എന്നാണ് കിം തേഹ്യുങ് പറഞ്ഞത്. ഈ വാക്ക് കേട്ടതോടെയാണ് ആരാധകർ ആഗ്രഹത്തോടെ ആവേശത്തിൽ ആയത്. ഇത് BTS അംഗങ്ങൾ ഒറ്റക്കെട്ടായി വീണ്ടും ഒന്നിക്കാനുളള ഒരു സൂചന ആണോ അതോ തേഹ്യുങ്‌ന്റെ സോളോ പർഫോമൻസോ പുതിയ പ്രോജക്ടോ ആണോ ഒരു പ്രത്യേക കോൺസേർട്ടോ വീഡിയോ റിലീസോ ആണോ എന്ന സംശയത്തിൽ ആണ് ഇപ്പോൾ ആരാധകർ.
കാര്യം തേഹ്യുങ് കൂടുതൽ വിവരങ്ങൾ നൽകിയില്ലെങ്കിലും, ആരാധകർ വലിയ പ്രതീക്ഷയിലാണ്. “ARMY-യെ ഞാൻ വളരെ മിസ്സ് ചെയ്യുന്നു. എല്ലാം ഇപ്പൊഴൊന്ന് മാറിയതുപോലെയാണ് തോന്നുന്നത്. പക്ഷേ, ഒരു കൺസേർട്ടിലോ സംഗീത പരിപാടിയിലോ കണ്ടുമുട്ടാനായാൽ വലിയ സന്തോഷകരമായിരിക്കും” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തേഹ്യുങ് ഒറ്റയ്ക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങാനായി ചിന്തിച്ചിരുന്നു. എന്നാൽ, അവസാനം അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. “ഞാൻ എന്റെ സ്വന്തം YouTube തുടങ്ങാനായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പക്ഷേ ഒറ്റയ്ക്ക് ചെയ്യുന്നത് എനിക്ക് സന്തോഷം തോന്നിയില്ല. പിന്നെ ഞാൻ ചെയ്തില്ല.” എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം 2022-ൽ BTS അംഗങ്ങൾ സോളോ പാതയിലേക്ക് മാറുകയും, ചിലർ സൈനിക സേവനത്തിനായി വിട്ടുനിൽക്കുകയും ചെയ്തതിനു ശേഷം, ഒറ്റക്കെട്ടായി BTS വീണ്ടും ഒന്നിക്കും എന്നത് ARMY-യുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ഇപ്പോൾ എല്ലാ ആരാധകരും ആഗസ്റ്റിനായി കാത്തിരിക്കുന്നു… എന്തെങ്കിലും സ്‌പെഷ്യൽ സംഭവിക്കാൻ പോകുന്നു എന്ന ഉറച്ച വിശ്വാസത്തോടെ!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്