'മൂൺവാക്ക്' സിനിമയെക്കുറിച്ചുള്ള നിരൂപണം നടത്തിയതിന് പിന്നാലെ 14കാരിക്കെതിരായുണ്ടായ അധിക്ഷേപ വീഡിയോകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി.
സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ സമൂഹമാധ്യമങ്ങളിൽ പെൺകുട്ടി പങ്കുവച്ചിരുന്നു. ഇത് ചിലർ അശ്ലീലവും അപകീർത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റുകയായിരുന്നു. പരിഹാസ വാക്കുകൾ, അശ്ലീല അടിക്കുറിപ്പുകൾ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പലരും പങ്കുവെച്ചത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങൾ നീക്ക് ചെയ്യണമെന്നാണ് കോടതിയുടെ നിർദേശം.
പലരും അധിക്ഷേപ വീഡിയോ പങ്കുവെച്ചതിന് തുടർന്ന് 14കാരി കടുത്ത മാനസിക സമ്മർദ്ദത്തിലായെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയെ സമീപിച്ചു.
പൊലീസിൽ പരാതി നൽകിയിട്ടും ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നടപടി ഉണ്ടായില്ല എന്നും തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് എന്നും മാതാവ് അറിയിച്ചിരുന്നു. ഈ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്