ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ദ ഡോർ എന്ന സിനിമയിലൂടെ തമിഴകത്തേക്കും തിരിച്ചെത്തുകയാണ് ഭാവന. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ നടി. ലൈം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്നയാളാണ് ഭാവനയുടെ ഭർത്താവ് നവീൻ. കന്നഡ സിനിമാ നിർമാതാവായ നവീനെ സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ സാധാരണയായി ഭാവനയ്‌ക്കൊപ്പം കാണാറില്ല.
അതേസമയം ഭാവനയും നവീനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും പിരിയുകയാണെന്നും തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. നവീനൊപ്പമുള്ള ഫോട്ടോകൾ ഭാവന പോസ്റ്റ് ചെയ്യാതായതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതേക്കുറിച്ച് പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.
ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 'ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ല. നിങ്ങൾ ആലോചിച്ച് നോക്കൂ, അമ്മ എപ്പോഴും എനിക്കൊപ്പമുണ്ട്. ദിവസവും അമ്മയ്ക്കൊപ്പമുള്ള സെൽഫി എടുക്കുമോ. എല്ലാം സോഷ്യൽ മീഡിയയിൽ പറയുന്ന പേഴ്സണാലിറ്റിയല്ല എനിക്ക്. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. ഞാനും അദ്ദേഹവും നന്നായി പോകുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഞാൻ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ല എന്നാണ് താരം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്