ബോളിവുഡ് ദമ്പതിമാരായ രണ്‍വീർ സിംഗിനും ദീപിക പദുക്കോണിനും കുഞ്ഞ് പിറന്നത് ഈ അടുത്തിടെ ആണ്. ഇരുവരും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിയുടെ പേര് വെളിപ്പെടുത്തിയത്. ദുവ പദുകോണ്‍ സിംഗ് എന്നാണ് കുഞ്ഞിന്റെ പേര്.
'ദുവ പദുകോണ്‍ സിംഗ് - ദുവ എന്നാല്‍ പ്രാർത്ഥന എന്നാണർത്ഥം. കാരണം ഞങ്ങളുടെ പ്രാർത്ഥനകള്‍ക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞിന്റെ പേര് ദമ്പതികൾ ആരാധകർക്കായി പങ്കുവച്ചത്.
എന്നാൽ കുട്ടിയുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ താരദമ്പതികള്‍ക്കെതിരെ കടുത്ത സൈബർ ആക്രമണം ആണ് നടക്കുന്നത്. എന്തിനാണ് കുട്ടിക്ക് ദുവ എന്ന മുസ്ലീം പേര് നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലർ ചോദിക്കുന്നത്. മുസ്ലിം പേര് നല്‍കിയതിലൂടെ മതവികാരം വ്രണപ്പെടുത്തുകയാണ് ദമ്പതികള്‍ ചെയ്തതെന്നും വിമർശകർ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദുവയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്നു; അടുത്ത അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ദീപികയും
നസ്ലെന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല?; ‘പ്രേമലു 2’ ഉപേക്ഷിച്ചു എന്ന സൂചന നൽകി ദിലീഷ്
തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി