ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ മനം കവര്‍ന്ന നടിയാണ് ചാര്‍ലിസ് തെറോണ്‍. 26 വയസ്സുള്ള ചെറുപ്പക്കാരനുമായി തനിക്കുണ്ടായ ഒരു രാത്രി ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍ ഇപ്പോള്‍. അത് അവിസ്മരണീയമായിരുന്നു എന്നാണ് നടി പറഞ്ഞത്. അലക്‌സ് കൂപ്പറിന്റെ 'കോള്‍ ഹെര്‍ ഡാഡി' എന്ന പോഡ്കാസ്റ്റിലായിരുന്നു തെറോണിന്റെ തുറന്നുപറച്ചില്‍.
തന്റെ പുതിയ ചിത്രമായ 'ദി ഓള്‍ഡ് ഗാര്‍ഡ് 2'ന്റെ പ്രചാരണത്തിനിടയില്‍ തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചാര്‍ലിസ് തെറോണ്‍ സംസാരിച്ചത്. ജീവിതത്തില്‍ മൂന്നുതവണ വണ്‍-നൈറ്റ് സ്റ്റാന്‍ഡ് ചെയ്തിട്ടുണ്ടെന്ന് താരം തുറന്നുപറഞ്ഞു. ലൈംഗിക വിഷയങ്ങളില്‍ എന്തുപദേശമാണ് കൊടുക്കാനാഗ്രഹിക്കുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യം ചോദിക്കാന്‍ പറ്റിയ ഒടുവിലത്തെ വ്യക്തി താനാണെന്നും അഹങ്കാരം ജനിപ്പിക്കുന്നത് പോലുള്ള സംസാരം തന്റെ 40-കളില്‍ സ്വയം സ്വാതന്ത്ര്യം കണ്ടെത്തിയതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.
'എന്റെ ജീവിതത്തില്‍ ഒരുപക്ഷേ മൂന്ന് തവണ മാത്രമേ വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍ ഉണ്ടായിട്ടുള്ളൂ. അടുത്തിടെ ഞാന്‍ 26 വയസ്സുള്ളയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അത് ശരിക്കും അവിശ്വസനീയമായിരുന്നു. ഞാനങ്ങനെയൊന്നും മുന്‍പ് ചെയ്തിട്ടില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു തുടങ്ങിയതു മുതല്‍ എന്റെ അവസാന ബന്ധം വരെയുള്ള കാലം ഞാന്‍ വിവാഹിതയായിരുന്നു. പിന്നെ എനിക്ക് കുട്ടികളുണ്ടായി. ആര്‍ക്കാണ് ഡേറ്റിനും ഷേവിങ്ങിനും വാക്‌സിങ്ങിനും മേക്കപ്പിനുമൊക്കെ സമയം? എനിക്ക് സ്‌കൂളില്‍ പോകേണ്ട രണ്ട് കുട്ടികളുണ്ടെന്നും നടി പറഞ്ഞു.
അടുത്തിടെയുണ്ടായ ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നടി പങ്കുവെച്ചില്ലെങ്കിലും, സ്ത്രീകള്‍ കിടപ്പറയില്‍ സ്വന്തം സന്തോഷത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്