ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന്റെ ലോസ് ആഞ്ചലസിലെ വീട്ടിൽ നടന്ന കവർച്ച നടന്നതായി റിപ്പോർട്ട്. കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജൂൺ 25-ന് രാത്രി ഏകദേശം 10.30-ഓടെയാണ് സംഭവം നടന്നത്.
പ്രതികൾ വീടിന്റെ മുന്നിലെ ജനൽ പൊളിച്ച് അകത്ത് കയറുകയും വീടിനകത്ത് മുഴുവൻ തിരഞ്ഞ ശേഷം വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു എന്നാണ് പോലീസ് റിപ്പോർട്ടുകൾ. എന്നാൽ മോഷണ ദിവസം 61 കാരനായ ബ്രാഡ് പിറ്റ് വീട്ടിലില്ലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം 18 വയസ്സുകാരനായ ജക്വോറി അർമാൻ വാട്ട്സൺ, ദമാരി സെയർ ചാൾസ് എന്നിവരാണ് മോഷണത്തിന് പിന്നാലെ പോലീസിന്റെ പിടിയിലായത്. ഓഗസ്റ്റ് 11-ന് ആണ് പോലീസ് ഇവരെ പിടികൂടിയത്. ഇവർ ഓഗസ്റ്റ് 7-ന് കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലൊരു വീട്ടിലും കവർച്ച നടത്തിയതായി പോലീസ് സംശയിക്കുന്നു. പ്രതികളെ ജാമ്യമില്ലാതെ തടങ്കലിൽ വെച്ചിരിക്കുകയാണ്. കുറ്റക്കാരാണെന്ന് തെളിയിച്ചാൽ, പരമാവധി ആറു വർഷം വരെ തടവ് ലഭിക്കും.
അതേസമയം അർമാനും ദമാരിയും സൗത്ത് കാലിഫോർണിയയിലെ പല വീടുകളിലും കവർച്ച നടത്തിയ സംഘത്തിന്റെ ഭാഗമാണെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ബ്രാഡ് പിറ്റിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്നാമത്തെ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്