കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കമൽഹാസനൊപ്പം നടി തൃഷയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു.മെയ് 21 ന് ആണ് ഷുഗർ ബേബി എന്ന പാട്ട് റിലീസ് ചെയ്യുക. 'നോ റൂൾസ്, ജസ്റ്റ് ലവ്'- എന്ന ടാഗ് ലൈനോടെയാണ് ഗാനം പ്രേക്ഷകരിലേക്കെത്തുക.
തൃഷയാണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുക. തൃഷയുടെ ഫോട്ടോ പങ്കുവച്ചാണ് ഷുഗർ ബേബി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടി തൃഷയ്ക്കെതിരെ വ്യാപക ട്രോളുകളും വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
തഗ് ലൈഫിലെ അഭിനയത്തിന് മാത്രമല്ല, സമീപകാല സിനിമകളിലെ വേഷങ്ങൾക്കും നടി വിമർശനങ്ങൾ നേരിടുന്നുണ്ട്. മുൻകാലങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങൾ തിരഞ്ഞെടുത്തിരുന്ന തൃഷയ്ക്ക് എന്ത് സംഭവിച്ചു എന്നതാണ് നെറ്റിസൺമാരുടെ പ്രധാന ചോദ്യം.
വിടാമുയർച്ചി, ദി ഗോട്ട്, ഗുഡ് ബാഡ് അഗ്ലി, തഗ് ലൈഫ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളുമായി താരതമ്യങ്ങൾ നടത്തി ആരാധകർ ഇപ്പോൾ നടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന കരിയറിൽ, തൃഷ ഇപ്പോൾ തിരഞ്ഞെടുക്കുന്ന വേഷങ്ങളൊന്നും മികച്ചതല്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
മഗിഴ് തിരുമേനി സംവിധാനം ചെയ്ത് അജിത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു വിടാമുയർച്ചി. ചിത്രത്തിൽ കായൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. അജിത്-തൃഷ കോംബോ തിരിച്ചെത്തിയ ചിത്രമായിരുന്നു ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റെ പ്രകടനത്തെ പ്രശംസിച്ചെങ്കിലും, തൃഷയുടെ പ്രകടനം ഒരു വിഭാഗം പ്രേക്ഷകരെ നിരാശരാക്കി.
വിജയ് ചിത്രം ഗോട്ടിൽ ഒരു ഗാന രംഗത്തിൽ മാത്രമാണ് തൃഷ പ്രത്യക്ഷപ്പെട്ടത്. മട്ട സോങിൽ ആയിരുന്നു വിജയ്ക്കൊപ്പം തൃഷ എത്തിയത്. എന്നാൽ ഈ പാട്ടും തൃഷ ആരാധകരെ അത്ര തൃപ്തിപ്പെടുത്തിയില്ല. ഇപ്പോഴിതാ തഗ് ലൈഫിലും ഐറ്റം സോങുമായാണോ തൃഷയുടെ വരവ് എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. തൃഷയുമായുള്ള കമലിന്റെ ഇന്‍റിമേറ്റ് സീനുകളും വിമർശനങ്ങൾക്ക് കാരണമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്