'ഇനി അനുവാദങ്ങളില്ല, ഭയവുമില്ല; ഞാന്‍ എന്റെ ജീവിതം തിരഞ്ഞെടുക്കുന്നു': ഹൃദയം തൊടുന്ന കുറിപ്പുമായി അനുപമ പരമേശ്വരന്‍

JULY 19, 2026, 9:23 AM

സോഷ്യല്‍ മീഡിയയിലെ കുറച്ചുകാലത്തെ മൗനത്തിന് വിരാമമിട്ട്, ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് നടി അനുപമ പരമേശ്വരന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്കൊപ്പമുള്ള താരത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. ഇനി ആരുടെയും അനുമതിക്കായി കാത്തുനില്‍ക്കില്ലെന്നും സ്വന്തം ജീവിതവും സ്വാതന്ത്ര്യവുമാണ് തനിക്ക് പ്രധാനമെന്നും അനുപമ വ്യക്തമാക്കുന്നു.

സ്വയം കണ്ടെത്തലിന്റെ പുതിയ അധ്യായം

സമാധാനത്തിനായി ചില ഡെഡ് എന്‍ഡുകള്‍ അഥവാ വഴിയടഞ്ഞ സാഹചര്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചാണ് അനുപമ തുറന്നുപറയുന്നത്. ഇന്നുമുതല്‍ താന്‍ സ്വന്തം ശബ്ദവും ജീവിതവും തിരഞ്ഞെടുക്കുകയാണെന്ന് താരം കുറിച്ചു. ഇനി ആരുടെയും അനുവാദങ്ങള്‍ക്കായി കാത്തിരിക്കില്ലെന്നും ഭയമില്ലെന്നും വ്യക്തമാക്കിയ താരം, എന്റേതാണെന്ന് ഏതാണ്ട് മറന്നുപോയ ജീവിതത്തോട് വീണ്ടും പ്രണയത്തിലാവുകയാണെന്നും കൂട്ടിച്ചേര്‍ത്തു. വളരെക്കാലമായി പറയണമെന്ന് ആഗ്രഹിച്ചിട്ടും പറയാന്‍ അനുവദിക്കാതിരുന്ന കാര്യമാണിതെന്നും എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

തന്റെ കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന ആരാധകര്‍ക്കും പ്രപഞ്ചത്തിനും അനുപമ ഹൃദയത്തില്‍ തൊട്ട് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ഒപ്പം നില്‍ക്കുകയും വിശ്വസിക്കുകയും ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ നടി, ഏറ്റവും ആവശ്യമുള്ള സമയത്ത് ഓരോ സന്ദേശവും പ്രാര്‍ത്ഥനയും കാരുണ്യവും തന്നിലേക്ക് എത്തിച്ചേര്‍ന്നതായും ഓര്‍മ്മിക്കുന്നു. എന്നെ എന്നിലേക്ക് തന്നെ തിരികെ നയിച്ചതിന് പ്രപഞ്ചത്തിന് നന്ദി പറഞ്ഞുകൊണ്ട്, ഹീലീങ്ങിനും സ്വാതന്ത്യത്തിനുമായി താന്‍ സ്വയം തിരഞ്ഞെടുക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് അനുപമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫോട്ടോ ഡംപും ആരാധകരുടെ ചര്‍ച്ചകളും

'ഫോട്ടോ ഡംപിംഗിന് ക്ഷമിക്കണം' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അതീവ സുന്ദരിയായുള്ള തന്റെ പുതിയ ചിത്രങ്ങള്‍ അനുപമ പങ്കുവെച്ചത്. മറ്റുള്ളവരുടെ അംഗീകാരങ്ങള്‍ക്കോ, പാട്ട് തിരഞ്ഞെടുപ്പുകള്‍ക്കോ, ക്യാപ്ഷനുകള്‍ക്കോ വേണ്ടി കാത്തുനില്‍ക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് എത്ര രസകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അനുപമയുടെ ഈ വാക്കുകള്‍ താരം കടന്നുപോയ ഒരു റിലേഷന്‍ഷിപ്പിനെക്കുറിച്ചാണോ എന്നാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചും ബോള്‍ഡ് തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ തിരക്കുള്ള നടിയായ അനുപമയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭോഗി ആണ്. സംവിധായകന്‍ സമ്പത്ത് നന്ദി ഒരുക്കുന്ന ഈ ആക്ഷന്‍ ഡ്രാമയില്‍ പ്രശസ്ത താരം ശര്‍വാനന്ദ് ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam