നടൻ ബാബുരാജിനും നടി അൻസിബയ്ക്കും എതിരെ ഗുരുതര ആരോപണവുമായി നടൻ അനൂപ് ചന്ദ്രൻ രംഗത്ത്. ഇരുവരുടെയും ലക്ഷ്യം അമ്മ സംഘടനയെ കട്ട് മുടിക്കുകയാണെന്നും അനൂപ് പറഞ്ഞു.
അൻസിബയും ബാബുരാജും മത്സരിക്കുന്നത് അമ്മ അക്കൗണ്ടിലെ ഏഴ് കോടി രൂപ തട്ടിയെടുക്കാനാണെന്നും നടൻ ആരോപിച്ചു.
ആരോപണ വിധേയനായ ബാബുരാജ് മത്സരിക്കുന്നതിനെതിരെയും അനൂപ് ചന്ദ്രൻ സംസാരിച്ചിരുന്നു. ബാബുരാജ് ബലാത്സംഗ കേസിലെ പ്രതിയായതിനാൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്നാണ് അനൂപ് ചന്ദ്രൻ പറയുന്നത്.
മുൻ കമ്മിറ്റിയിലെ കണക്ക് പോലും ബാബുരാജ് അവതരിപ്പിച്ചിട്ടില്ല. മുൻഭാരവാഹികണക്ക് ചോദിച്ചപ്പോൾ മുഷ്ടിചുരുട്ടി മേശയിൽ ഇടിക്കുകയാണ് ചെയ്തതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. നിലവിൽ അനൂപ് ചന്ദ്രൻ പ്രസിഡന്റ് സ്ഥാനത്തേക്കാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. എന്നാൽ അത് പിൻവലിക്കാനുള്ള സാധ്യതയും ഉണ്ട്.
അൻസിബ അടക്കമുള്ള സ്ത്രീകൾ പ്രവർത്തിക്കുന്നത് ബാബുരാജിന്റെ സിൽബന്ധിയായാണ്. കുക്കു പരമേശ്വരൻ, ശ്വേത മേനോൻ, അനന്യ, സരയൂ എന്നീ നടികളെ അപഹസിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്