കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ഐസിയുവിൽ രാജേഷ് ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അറിയിച്ചു. ഡോക്ടർമാരുടെ സംഘം രാജേഷിന്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മൂന്നുദിവസം മുമ്പ് കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് രാജേഷ് കേശവൻ തളർന്നു വീണത്. ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറയുന്നു.
തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്‍തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് രാജേഷ് കേശവന്റെ ജീവൻ നിലനിര്‍ത്തുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്