നടി എമി ജാക്‌സണ്‍ അടുത്തിടെ താൻ പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്ന് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ട്രോളുകളാണ് താരത്തിനെതിരെ വന്നത്. താരത്തിന്റെ പുതിയ ലുക്ക് ഇഷ്ട്ടപെടാത്ത ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ രൂക്ഷമായി പ്രതികരിച്ചത്. സിലിയൻ മര്‍ഫി ഫീമെയില്‍ വേര്‍ഷൻ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ വന്ന കമന്‍റുകള്‍.
ഇപ്പോഴിതാ ഈ ട്രോളിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, സിലിയൻ മര്‍ഫിയുമായി താരതമ്യപ്പെടുത്തുന്നതിന് പ്രതികരണം അറിയിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരം.
"ഞാനൊരു അഭിനേതാവാണ്, ഞാൻ എന്‍റെ ജോലി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാൻ യുകെയില്‍ പുതിയ പ്രൊജക്റ്റ് ചിത്രീകരണത്തിന്‍റെ ഭാഗമായുണ്ട്. അതിനാല്‍ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നു. അതിനായാണ് മെലിഞ്ഞത്. ആ വേഷത്തില്‍ എന്നെത്തന്നെ മുഴുവനായി സമര്‍പ്പിക്കുന്നു. ഓണ്‍ലൈനിലുള്ള ഇത്തരം ആക്ഷേപം വളരെ സങ്കടകരമാണ് എന്നാണ് ട്രോളന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് നടി പറഞ്ഞത്.
സിനിമയ്‌ക്കായി അവരുടെ ലുക്കില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്ന സഹതാരങ്ങള്‍ക്കൊപ്പം ഞാൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് അവര്‍ വളരെയധികം പ്രശംസിക്കപ്പെട്ടു. എന്നാല്‍ ഒരു സ്ത്രീ അത് ചെയ്യുമ്പോള്‍ സൗന്ദര്യത്തെക്കുറിച്ചുള്ള ആദര്‍ശവാദവുമായി പൊരുത്തപ്പെടാത്തതിനാല്‍ ട്രോളാൻ അവകാശമുണ്ടെന്നാണ് ആളുകള്‍ കരുതുന്നത് എന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്