സർജറിയും ഐസിയുവും; പ്രചരിച്ച വാർത്തകളിൽ സത്യമെന്ത്? ഒടുവിൽ തുറന്നുപറഞ്ഞ് അമിതാഭ് ബച്ചൻ!

JULY 22, 2026, 12:41 AM

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ച വാ വാർത്തകളിൽ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി. തനിക്ക് സർജറിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നും തന്റെ വാക്കുകൾ ആളുകൾ തെറ്റായി ധരിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബച്ചൻ തന്റെ ബ്ലോഗിൽ പങ്കുവെച്ച ഒരു കുറപ്പാണ് ആരാധകർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിതെളിച്ചത്. സർജറി, ഐസിയു പ്രവേശനം, അതിജീവനത്തിന്റെ കഠിനമായ ഘട്ടങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹം ബ്ലോഗിൽ കുറിച്ചിരുന്നത്.

ഇതോടെ 83 കാരനായ താരത്തിന് എന്തോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചു എന്ന് തരത്തിൽ വാർത്തകൾ പരന്നു. എന്നാൽ തനിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

vachakam
vachakam
vachakam

താൻ തികച്ചും ആരോഗ്യവാനാണെന്നും തന്റെ കുറിപ്പ് ഫുട്ബോൾ ലോകകപ്പിലെ അർജന്റീനയുടെ തോൽവിയെക്കുറിച്ചായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് അർജന്റീന തോറ്റതിനെ സൂചിപ്പിക്കാനാണ് താൻ ആ ഉദാഹരണം പറഞ്ഞതെന്ന് ബച്ചൻ വിശദീകരിച്ചു.

ഒരു ചാമ്പ്യൻ തോൽവി നേരിടുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയെ ഒരു രോഗി സർജറിക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴുണ്ടാകുന്ന പോരാട്ടവുമായി ഉപമിക്കുക മാത്രമാണ് താൻ ചെയ്തത്. ലയണൽ മെസ്സിയെയും അർജന്റീനയെയും ഉദ്ദേശിച്ച് എഴുതിയ കാര്യങ്ങൾ ആളുകൾ തന്നിലേക്ക് കൂട്ടിക്കെട്ടുകയായിരുന്നു എന്ന് ബച്ചൻ കൂട്ടിച്ചേർത്തു.

ലോകകപ്പ് ഫൈനലിന് തൊട്ടുപിറ്റേന്നാണ് ബച്ചൻ തന്റെ ടംബ്ലർ ബ്ലോഗിൽ ഈ കുറിപ്പ് പങ്കുവെച്ചത്. ഒരു സർജറിക്ക് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തുന്ന സമയമാണ് ഏറ്റവും പ്രയാസമേറിയത് എന്നായിരുന്നു അദ്ദേഹം കുറിച്ചിരുന്നത്.

vachakam
vachakam
vachakam

ശാരീരികമായും മാനസികമായും ഈ ഘട്ടം അതിജീവിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും ഒരു വലിയ ചാമ്പ്യൻ തോൽവി നേരിടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയും ഇതുതന്നെയാണെന്നും അദ്ദേഹം എഴുതിയിരുന്നു.

എന്നാൽ കളിയെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും നേരിട്ട് എഴുതാതിരുന്നതാണ് ആരാധകരെ തെറ്റിദ്ധരിപ്പിച്ചത്. പ്രിയതാരത്തിന് എന്തോ സംഭവിച്ചു എന്ന് കരുതി ആയിരക്കണക്കിന് ആരാധകരാണ് ആശങ്കയോടെ വിവരങ്ങൾ തിരക്കിയത്.

എന്നാൽ നിലവിൽ തന്റെ ആരോഗ്യം പൂർണ്ണമായും തൃപ്തികരമാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയതോടെ ആരാധകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

vachakam
vachakam
vachakam

വരാനിരിക്കുന്ന വൻകിട സിനിമകളുടെ തിരക്കുകളിലാണ് അമിതാഭ് ബച്ചൻ ഇപ്പോൾ. പ്രഭാസും കമൽ ഹാസനും പ്രധാന വേഷങ്ങളിലെത്തുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അശ്വത്ഥാമാവായി ബച്ചൻ വീണ്ടും സ്ക്രീനിലെത്തും.

ഇതിനുപുറമെ കോൺ ബനേഗാ ക്രോർപതിയുടെ പുതിയ സീസണിന്റെ അവതാരകനായും താരം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ആഗസ്റ്റ് 10 മുതലാണ് ഈ ജനപ്രിയ ക്വിസ് ഷോ സംപ്രേഷണം ആരംഭിക്കുന്നത്.

തന്റെ പ്രിയപ്പെട്ട കായിക ഇനങ്ങളെയും താരങ്ങളെയും കുറിച്ച് നിരന്തരം ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സംസാരിക്കുന്ന വ്യക്തിയാണ് അമിതാഭ് ബച്ചൻ. എന്നാൽ ഇത്തവണ എഴുതിയ വരികൾ ആളുകൾ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്രയും വലിയ ചർച്ചകൾക്ക് വഴിവെച്ചത്.

പ്രായം തളർത്താത്ത ആവേശത്തോടെ സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായി തുടരുന്ന താരം തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമാക്കിയതോടെ പ്രചരിച്ച ഊഹാപോഹങ്ങൾക്ക് വിരാമമായി.


English Summary:

Bollywood megastar Amitabh Bachchan has clarified that he did not undergo any surgery and is completely healthy. The 83 year old actor revealed that his recent blog post about surgery and ICU recovery was an analogy for Argentina loss to Spain in the FIFA World Cup final and Lionel Messi struggles as a defeated champion.


Tags:

Malayalam News, News Malayalam, Latest Malayalam News, Vachakam News, Cinema News Malayalam, Amitabh Bachchan, Amitabh Bachchan Health, FIFA World Cup, Argentina vs Spain, Messi, Bollywood News



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam