'ഞങ്ങളുടെ പുതിയ എപ്പിസോഡ് തുടങ്ങുന്നു'; അമ്മയാകാൻ ഒരുങ്ങി നടി ദുർഗ കൃഷ്ണ

JUNE 13, 2025, 10:52 AM

അമ്മയാകാൻ ഒരുങ്ങി നടി ദുർഗ കൃഷ്ണ. താരം തന്നെയാണ് തന്റെ ജീവിതത്തിലെ സന്തോഷം  ആരാധകരെ അറിയിച്ചത്. സിമ്പിളി ​ദുർ​ഗ എന്ന പേരിൽ നടിയൊരു യുട്യൂബ് ചാനൽ ഇന്ന് തുടങ്ങിയിരുന്നു. ഇതിന്റെ ആദ്യ വീഡിയോയിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ദുർ​ഗ അറിയിച്ചത്.

'ഞങ്ങളുടെ പുതിയ എപ്പിസോഡ് തുടങ്ങുന്നു' എന്ന് കുറിച്ചു കൊണ്ടായിരുന്നു ദുര്‍ഗ ആരാധകർക്കായി വീഡിയോ പങ്കിട്ടത്. പിന്നാലെ ആശംസകളുമായി സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്ത് എത്തി. 

2021 ഏപ്രിൽ 21ന് ആയിരുന്നു ദുർ​ഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam