തന്റെ മകൾ വിസ്മയക്ക് പിറന്നാൾ ആശംസകൾ നേർന്നു നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിൽ “ജന്മദിനാശംസകൾ, പ്രിയപ്പെട്ട മായക്കുട്ടി. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്. സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് അഭിമാനമുണ്ട്. ഈ വർഷം ലോകം നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്ന വർഷമാകട്ടെ. സ്നേഹം, അച്ചാ” എന്നാണ് താരം പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
വിസ്മയുടെ സിനിമയിലേക്കുള്ള പ്രവേശനം ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന “തുടക്കം” എന്ന ചിത്രത്തിലൂടെയാണ്. ചിത്രം ഒരു ആക്ഷൻ സിനിമയായി ആണ് ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മോഹൻലാൽ ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുകയും ചെയ്യുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.
ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നു. ഇത് ആശിർവാദ് സിനിമാസിന്‍റെ 37-ആം ചിത്രം ആണ്. ഇത് വിസ്മയയുടെ സിനിമാ ജീവിതത്തിന് പുതിയൊരു തുടക്കമാകുന്ന വേളയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
