കൊച്ചി: മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറെന്ന് വ്യക്തമാക്കി നടൻ ജയറാം. ആലുവ രാജഗിരി ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു അദ്ദേഹം അവയവ ദാനത്തിനുള്ള സമ്മതം അറിയിച്ചത്.
ജയറാമിനൊപ്പം ചടങ്ങിൽ പാർവതിയും ഉണ്ടായിരുന്നു. സമ്മതമറിയിച്ച് കൊണ്ട് സമ്മതപത്രത്തിൽ ഒപ്പിട്ട് തരാൻ തയ്യാറാണെന്നും ജയറാം ചടങ്ങിൽ വ്യക്തമാക്കി. "എന്റെ മരണ ശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാൾക്ക് ഉപകാരപ്പെടുമെങ്കിൽ, ഇവിടെ വച്ച് സമ്മത പത്രത്തിലും ഞാൻ ഒപ്പിട്ട് തരാം", എന്നായിരുന്നു വേദിയിൽ ജയറാം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്