അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ മുൻപങ്കാളി എലിസബത്തിനെ ആശ്വസിപ്പിച്ചു നടൻ ബാല രംഗത്ത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എലിസബത്തിന് പിന്തുണ അറിയിച്ചു ബാല എത്തിയത്.
'അഹമ്മദാബാദ് വിമാനാപകടത്തിലെ നഷ്ടത്തിൽ ഞാൻ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം എല്ലാവരുടെയും കൂടെയുണ്ടാകട്ടെ. ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, ഡോക്ടർ സുരക്ഷിതയായിരിക്കുക. എന്റെ എല്ലാ പ്രാർത്ഥനകളും. ബാല-കോകില' എന്നാണ് താരം കുറിച്ചത്.
അതേസമയം അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ പിജി ചെയ്യുകയാണ് ഡോ. എലിസബത്ത്. എലിസബത്ത് ജോലി ചെയ്യുന്ന ഹാേസ്പിറ്റലിലെ ഹോസ്റ്റലിലാണ് വിമാനം തകർന്നു വീണത്. അപകടം നടക്കുമ്പോൾ എലിസബത്ത് ഡ്യൂട്ടിയിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്