'ബസൂക്ക കാരണം വലിയ സാമ്പത്തിക നഷ്ടം നേരിട്ടു'; ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെതിരെ അച്ചായന്‍സ് ഫിലിം ഹൗസ്

MARCH 20, 2026, 3:12 AM

മലയാള സിനിമകളുടെ ഓവര്‍സീസ് വിതരണ രംഗത്തെ പ്രമുഖരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെതിരെ നോര്‍ത്ത് അമേരിക്കന്‍ വിതരണക്കാരായ അച്ചായന്‍സ് ഫിലിം ഹൗസ് രംഗത്തെത്തി. മമ്മൂട്ടി നായകനായ ബസൂക്ക എന്ന ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസില്‍ നിന്ന് വാങ്ങിയിരുന്നുവെന്നാണ് അച്ചായന്‍സ് ഫിലിം ഹൗസ് വ്യക്തമാക്കിയത്.

എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിട്ടുവെന്നും, ആ നഷ്ടം വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ പരിഹരിക്കാമെന്ന് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ആണ് അച്ചായന്‍സ് ഫിലിം ഹൗസ് ആരോപിക്കുന്നത്. വിഷയത്തില്‍ പലതവണ ബന്ധപ്പെട്ടിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതുകൊണ്ട് തന്നെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണെന്ന് അച്ചായന്‍സ് ഫിലിം ഹൗസ് അറിയിച്ചു. ഓവര്‍സീസ് വിതരണ രംഗത്ത് വലിയ ചര്‍ച്ചയാകുന്ന ഈ വിവാദം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടാനിടയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam