മലയാള സിനിമയിൽ വീണ്ടും തരംഗമാക്കി ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ്. റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ 48 കോടി രൂപയ്ക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയാണ് ചിത്രം ശ്രദ്ധ നേടുന്നത്.
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം, ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ സിനിമയായി മാറി. കേരള ഗ്രോസിലും ആഗോള കളക്ഷനിലും റെക്കോർഡ് നേടിയാണ് ചിത്രം മുന്നേറുന്നത്.
ബിഗ് ബജറ്റ് എപിക് ഫാന്റസി സിനിമയായാണ് ‘ആട് 3’ എത്തിയത്. ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ വിജയ് ബാബുയും, കാവ്യ ഫിലിം കമ്പനി ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു.
ആദ്യ രണ്ട് ദിവസങ്ങളിലെ കുതിപ്പോടെ തന്നെ ‘ആട് 3’ ഈ വർഷത്തെ വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി മാറുമെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
