'ചിത്രീകരണ സമയത്ത് 102 ഡിഗ്രി പനി'; ആട് 3യിലെ ഐറ്റം ഡാൻസിനെ കുറിച്ച് നടി വേദിക 

MARCH 27, 2026, 11:33 PM

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3’ ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മുന്നേറുന്നു. ചിത്രം വെറും ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കേരള ഗ്രോസും ആഗോള ഗ്രോസും സ്വന്തമാക്കിയ ചിത്രമായ ‘ആട് 3’ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റായി മാറി.

ചിത്രത്തിലെ ‘സുൽത്താൻ’ ഗാനവും അതിലെ വേദികയുടെ ഡാൻസും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന്റെ ചിത്രീകരണ സമയത്ത് തന്നെ 102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരുന്നുവെന്ന് ആണ് വേദിക ഇപ്പോൾ വെളിപ്പെടുത്തുന്നത്. എങ്കിലും പ്രേക്ഷകര്‍ ഗാനം ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ബോംബെയില്‍ വെച്ചാണ് താന്‍ സിനിമ കണ്ടതെന്നും വളരെ ഇഷ്ടമായെന്നും വേദിക പറഞ്ഞു. ഷാജി പാപ്പനും ഡ്യൂഡുമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, ഷാൻ റഹ്മാൻ, അഖിൽ ജോർജ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വേദിക പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ‘ആട് 3’ന് തുടർച്ചയായി മറ്റൊരു ഭാഗം ഉണ്ടാകുമെന്നും അതോടെയാണ് ഈ ഫ്രാഞ്ചൈസി അവസാനിപ്പിക്കുകയെന്നും മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി. ഫ്രൈഡേ ഫിലിം ഹൗസ്യും കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം മലയാള സിനിമയിലെ വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam