യൂറോപ്പില്‍, അപൂര്‍വ ജനിതക വ്യതിയാനമുള്ള ബീജദാതാവില്‍ നിന്ന് പിറന്ന കുട്ടികളില്‍ അര്‍ബുദബാധ കണ്ടെത്തി. അറുപത്തേഴിലധികം കുഞ്ഞുങ്ങളാണ് ഇദ്ദേഹത്തിന്റെ ബീജം ഉപയോഗിച്ച് ജന്മംകൊണ്ടത്. ഇതില്‍ പത്തുകുട്ടികള്‍ക്ക് അര്‍ബുദം സ്ഥിരീകരിച്ചുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2008നും 2015-നും ഇടയിലാണ് ഇദ്ദേഹത്തിന്റെ ബീജം ഉപയോഗിച്ചുള്ള കുഞ്ഞുങ്ങള്‍ ജനിച്ചത്. ഇങ്ങനെ ജനിച്ച 23 കുഞ്ഞുങ്ങളിലും ബീജദാതാവിലെ അപൂര്‍വ ജനിതകം കണ്ടെത്തിയിട്ടുണ്ട്. ഇതിലെ തന്നെ പത്ത് കുട്ടികള്‍ക്കാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്.
അര്‍ബുദം സ്ഥിരീകരിക്കപ്പെട്ട രണ്ട് കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. കുട്ടികളില്‍ സ്ഥിരീകരിച്ച അര്‍ബുദം അപൂര്‍വ ജനിതക വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് കുടുംബങ്ങള്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചത്.
ടിപി-53 എന്ന ജനിതകമാറ്റം സംഭവിച്ച ജീന്‍, ഒരു ബീജദാതാവിന്റെ ജനിതകത്തില്‍ ഉണ്ടായിരുന്നതായി ബീജവിതരണം നടത്തിയ യൂറോപ്യന്‍ സ്‌പേം ബാങ്ക് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ 2008-ല്‍ ബീജദാനം ചെയ്യുമ്പോള്‍ ബീജദാതാവ് ആരോഗ്യവാനാണെന്നാണ് കണ്ടെത്തിയിരുന്നത്. ഒരു ബീജദാതാവിന് 75 കുടുംബങ്ങള്‍ക്ക് ബീജം നല്‍കാനുള്ള അനുമതിയാണ് ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് നല്‍കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ബീജമുപയോഗിച്ചുള്ള ഗര്‍ഭധാരണത്തിലൂടെ എത്ര കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്ന് ക്ലിനിക്ക് വെളിപ്പെടുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്