പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും കുടുംബവും.
ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ചത്.
മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു കൃഷ്ണ, മരുമകൻ അശ്വിൻ ഗണേഷ് എന്നിവർക്കൊപ്പം നരേന്ദ്ര മോദിയെ സന്ദർശിച്ച ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇർ പങ്കുവച്ചിട്ടുണ്ട്.
അതേസമയം തങ്ങളുടെ ചെറിയ സംശയങ്ങൾക്ക് ക്ഷമയോടെ പ്രധാനമന്ത്രി ഉത്തരം നൽകിയെന്നും, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന് തങ്ങളെന്ന കാര്യം മറന്നുപോയെന്നും അഹാന കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
