പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി ഡോ ശശി തരൂർ രംഗത്ത്. ബിജെപി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നു എന്നും യുഡിഎഫ് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ നിയമം പിൻവലിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.
രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നതെന്നും താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കൊണ്ടുവന്നതല്ലാതെ മറ്റെന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയത്. വാഗ്ദാനം കൊടുത്ത് പൂര്‍ത്തിയാക്കാന്‍ ബിജെപിയ്ക്കായില്ല. എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്. വിജയം ജനം തീരുമാനിക്കും. തിരുവനന്തപുരത്ത് നടക്കാന്‍ പോവുന്നത് ത്രികോണ മത്സരമാണ് എന്നും അദ്ദേഹം പറഞ്ഞു.
15 വര്‍ഷം പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് എന്തിനാണ് സ്വീകരണം. ഇത് എന്റെ നാടാണ്. പ്രത്യേക സ്വീകരണം വേണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്