'ഉയിര്‍ത്തെണീക്കും': തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പുനര്‍നിര്‍മാണത്തിനൊരുങ്ങ് മമത ബാനര്‍ജി

MAY 16, 2026, 5:33 AM

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സംഘടനാ പുനര്‍നിര്‍മാണത്തിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പരാജയം നേരിട്ടെങ്കിലും സംഘടന വീണ്ടും ഉയിര്‍ത്തെണീക്കുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

വെള്ളിയാഴ്ച കല്‍ക്കട്ടയിലെ വസതിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെ പങ്കെടുത്ത പ്രവര്‍ത്തക യോഗത്തിലാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി വിടന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നവര്‍ക്ക് പോകാം. താന്‍ വീണ്ടും പാര്‍ട്ടിയെ മുന്നിലെത്തിക്കും. തകരാറിലായ പാര്‍ട്ടി ഓഫീസുകള്‍ പുനര്‍നിര്‍മിക്കാനും അവയെ പെയിന്റടിച്ച് വീണ്ടും തുറക്കാനുമാണ് എന്നോടൊപ്പം നില്‍ക്കുന്നവരോട് പറയാനുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും തലകുനിക്കില്ല. ജനവിധിയെ കവര്‍ന്നെടുത്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തേതെന്നും മമത കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam