ലഖ്നൗ: സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മനോജ് കുമാർ പാണ്ഡെ രാജിവെച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ്.
'സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എല്ലാ തന്ത്രങ്ങളും ബിജെപി പ്രയോഗിക്കും.
READ MORE: സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടി: പാർട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു
ബിജെപി വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യും. ലാഭക്കൊതി ആഗ്രഹിക്കുന്ന ഞങ്ങളുടെ ചില നേതാക്കൾ ബിജെപിയിലേക്ക് പോകും' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഉത്തർപ്രദേശ് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മനോജ് പാണ്ഡെയുടെ രാജി. റായ്ബറേലി ജില്ലയിലെ ഉഞ്ചഹറിൽ നിന്നുള്ള എംഎൽഎയാണ് മനോജ് പാണ്ഡെ.
സംഭവം എസ് പി യ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്