‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതായി തുറന്നടിച്ചു കോൺഗ്രസ് നേതാവ്. മുൻ കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖിന്റെ മകനും യൂത്ത് കോൺഗ്രസ് മുംബൈ മുൻ അധ്യക്ഷനുമായ സീഷാൻ സിദ്ദിഖാണ് കോൺഗ്രസിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സീഷാൻ ആരോപിക്കുന്നത്. ‘ഭാരത് ജോഡോ യാത്ര’ മഹാരാഷ്ട്രയിലെ നന്ദേഡിൽ പ്രവേശിച്ചപ്പോഴാണ് സംഭവം ഉണ്ടായത് എന്നാണ് അദ്ദേഹം പറയുന്നത്.
രാഹുൽ ഗാന്ധിയുടെ ടീം അംഗങ്ങളിൽ ഒരാൾ യാത്രയിൽ നിന്നും തന്നെ പുറത്താക്കി. ആദ്യം പോയി 10 കിലോ കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാമെന്നായിരുന്നു ഇയാൾ പറഞ്ഞത്. താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്ന് പറഞ്ഞിട്ടും ഇയാൾ കാര്യമാക്കിയില്ല എന്നും രാഹുൽ ഗാന്ധിക്കൊപ്പമുള്ളവർ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നും ആരിൽ നിന്നോ പണം വാങ്ങി കോൺഗ്രസിനെ നശിപ്പിക്കുന്നത് പോലെയാണ് ഇവരുടെ പെരുമാറ്റമെന്നും സീഷാൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്