നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. ‘തമിഴക വെട്രി കഴകം’ എന്ന് പേര് നൽകിയിരിക്കുന്ന പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി. 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു.
വിജയ് യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാർട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻറെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പാർട്ടിയുടെ ലോഗോയും കൊടിയും പുറത്തുവിടും.വരുന്ന ഏപ്രിലിൽ പാർട്ടി ആദ്യ സമ്മേളനം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിയിൽ അംഗത്വം എടുക്കുന്നതിനായി മൊബൈൽ ആപ്പും പുറത്തിറക്കും. ഒരു കോടി അംഗങ്ങളെയാണ് തമിഴക വെട്രി കഴകം അംഗങ്ങളായി പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിൽ ഇടനീളം ആൾബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം. തമിഴ്നാട്ടിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വർഷം ചെന്നൈയിൽ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിർധന വിദ്യാർത്ഥികൾക്ക് പഠനത്തിന് സൌകര്യം നൽകുന്ന ട്യൂഷൻ സെൻററുകൾ വിജയ് മക്കൾ ഇയക്കം ആരംഭിച്ചിരുന്നു. കർഷകർക്ക് സൗജന്യമായി കന്നുകാലികളെ നൽകാനുള്ള പദ്ധതിയും വിജയ് ആരംഭിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു.
ആരാധക സംഘടനക്കപ്പുറം രക്തദാനം, ഭക്ഷണ വിതരണം തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും സംഘടന പങ്കാളികളായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്