കാസര്‍കോട്: കാസര്‍കോട് ഡിസിസി ഓഫീസിലെ നേതാക്കളുടെ ഏറ്റുമുട്ടലില്‍ അച്ചടക്ക നടപടി. മര്‍ദ്ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെയാണ് പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടി എടുത്തത്. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ്വാന്‍ കുന്നിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടിയത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പറഞ്ഞു. ലിജുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കള്‍ ഏറ്റുമുട്ടിയത്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്ന വാദം തള്ളി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണെന്നായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
