പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി പരാതി. ഹരിതസേന, കുടുംബശ്രീ തുടങ്ങിയവയെയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ആണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
തോമസ് ഐസക്ക് കുടുംബശ്രീ, ഹരിതസേന എന്നീ സംവിധാനങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നാണ് പ്രധാന പരാതി. കേരള സർക്കാർ സ്ഥാപനമായ കെ ഡെസ്ക്കിലെ ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് യുഡിഎഫ് ജില്ലാ ചെയർമാനാണ് പരാതി നൽകിയിരിക്കുന്നത്. കെ ഡിസ്കിലെ ജീവനക്കാരെ ഉപയോഗിച്ച് അൻപതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വ്യാജവാഗ്ദാനം നൽകി വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
അതേസമയം പരാജയഭീതി കൊണ്ട് യുഡിഎഫ് വ്യാജ പരാതികൾ ഉന്നയിക്കുകയാണ് എന്നാണ് ഇടതുപക്ഷത്തിന് നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്