കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ വാഗ്ദാനം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ സംസ്ഥാനത്തെ പ്രബല പാര്‍ട്ടിയെന്ന നിലയില്‍ തങ്ങളെ അനുവദിക്കണമെന്നും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ ബ്ലോക്ക് കണ്‍വീനറായി തിരഞ്ഞെടുക്കുന്നതിനാണ് തങ്ങള്‍ക്ക് താല്‍പ്പര്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നു. നിതീഷ് കുമാറിനോട് അപ്രിയം ഇല്ലെങ്കിലും പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ ഖാര്‍ഗെ മികച്ച സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവെന്ന നിലയില്‍ ഖാര്‍ഗെക്ക് മുന്‍തൂക്കമുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നു.
കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ബ്ലോക്കിന്റെ യോഗത്തില്‍, 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. 2023 ഡിസംബര്‍ 31-നകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്