തിരുവനന്തപുരം: കേരളത്തില്‍ ജനവിധി വന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ വിമര്‍ശനവുമായി ടി.പി. രാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ആദ്യം മുഖ്യമന്ത്രി എപ്പോള്‍ വരുമെന്ന് അവരോട് ചോദിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശേഷം പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫ് ഭരിക്കണമെന്നാണ് ജനവിധി. എന്നാല്‍ ഒന്‍പത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ നല്‍കുന്ന പട്ടികയനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലംമാറ്റുന്നു. ഏത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഇതൊക്കെ നടക്കുന്നതെന്ന് ടി.പി രാമകൃഷ്ണന്‍ ചോദിച്ചു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിക്ക് രണ്ട് രൂപ വര്‍ധിപ്പിച്ചത് ജനദ്രോഹ നടപടിയാണ്. മന്ത്രിസഭ പോലുമില്ലാത്ത സാഹചര്യത്തില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സിപഎം ആണെന്നും അതിനുശേഷം മുന്നണിയില്‍ ചര്‍ച്ചയുണ്ടാകുമെന്നും കണ്‍വീനര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാന്‍ പാടില്ലെന്ന് സിപിഐ നിലപാടെടുത്തതായി തനിക്കറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
