തിരഞ്ഞടുപ്പ് അടുക്കുന്തോറും കൂറുമാറ്റവും മുന്നണി മാറ്റവും കേന്ദ്ര സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ആകെ കോലഹലമാണ്. കെ കരുണാകരന്റെ മകള്‍ ബിജെപിയിലേയ്ക്ക് പോയതും 30 വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് എ.കെ നസീര്‍ സിപിഎമ്മില്‍ ചേക്കേറിയതുമെല്ലാം ഇന്നലത്തെ ചുവട് മാറ്റങ്ങളായിരുന്നു. പത്മജയെ ബിജെപിയിലെത്തിച്ചത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെന്ന വെളിപ്പെടുത്തലുമായാണ് കെ. മുരളീധരന്‍ ഇന്നത്തെ വെടിപൊട്ടിച്ചത്.
പോരാട്ടം ആരൊക്കെ തമ്മില്‍
*മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിനായി ആലപ്പുഴയിലിറങ്ങുമ്പോള്‍ സി.പി.എമ്മിനായി സിറ്റിങ് എം.പിയായ എ.എം ആരിഫാണ് മത്സരിക്കുന്നത്. മറുവശത്ത് ബിജെപിയുടെ സ്ത്രീ ശക്തി ശോഭാ സുരേന്ദ്രനും രംഗത്തുണ്ട്.
*ബിഡിജെഎസ് രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്