ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 43 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ആസാം, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയു തുടങ്ങി സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് സീറ്റ് ലഭിച്ചതാണ് രണ്ടാം ഘട്ട ലിസ്റ്റിന്റെ പ്രത്യേകത. ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയ് ആസാമിലെ ജോര്‍ഹട്ട് മണ്ഡലത്തില്‍ ജനവിധി തേടും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് ചിന്ദ്വാരയില്‍ മത്സരിക്കും. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് രാജസ്ഥാനിലെ ജലോറില്‍ മത്സരിക്കും.
അധഃസ്ഥിതരും ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രഖ്യാപിച്ച 43 സ്ഥാനാര്‍ത്ഥികളില്‍ 33 പേര്‍ ഒബിസി, എസ്സി, എസ്ടി, അല്ലെങ്കില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്.
വയനാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 39 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്