ബംഗാളില്‍ മറ്റന്നാള്‍ വിധിയെഴുത്ത്: രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിച്ചു; ചൊവ്വാഴ്ച നിശബ്ദ പ്രചാരണം

APRIL 27, 2026, 11:06 AM

കൊല്‍ക്കത്ത: വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ അവസാന നിമിഷം വരെ പ്രമുഖ നേതാക്കള്‍ സജീവമായിരുന്നു.

തൃണമൂലിനായി മുഖ്യമന്ത്രി മമത ബാനര്‍ജി പദയാത്രകളിലൂടെയും ജനസഭകളിലൂടെയും ആവേശം സൃഷ്ടിച്ചപ്പോള്‍, ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കി. തൃണമൂലിന് ബംഗാളിന്റെ വികസനത്തെക്കുറിച്ച് കാഴ്ചപ്പാടില്ലെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ ബി.ജെ.പിയും ടി.എം.സിയും ബംഗാളിന് ഒരുപോലെ ഭീഷണിയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്-സി.പി.എം സഖ്യം.

അതേസമയം പ്രചാരണത്തിന്റെ അവസാന ദിനങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പി മിതാലി ബാഗിന്റെ കാര്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചു. വിവിധ ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ബോംബുകളും പിടിച്ചെടുത്തു. ഏപ്രില്‍ 23 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 91.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. എസ്.ഐ.ആറില്‍ (ടകഞ) നിന്ന് 91 ലക്ഷം പേര്‍ പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന്, ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ എത്തിയതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam