കളം പിടിക്കാന്‍ ബി.ജെ.പി: തിരുവനന്തപുരത്ത് തരൂരിന് എതിരാളി എസ്. സോമനാഥ്

JANUARY 26, 2024, 10:33 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കും. ചന്ദ്രയാന്‍ ദൗത്യവും മറ്റ് താരപരിവേഷവും സോമനാഥിനെ ശശി തരൂരിന് പറ്റിയ എതിരാളിയാക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പ്രധാന അതിഥികളിലൊരാളായി സോമനാഥനും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടങ്ങുന്ന ഉന്നതതല സമിതിയാണ് സോമനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തത്. സോമനാഥിനും എതിര്‍പ്പില്ലെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേന്ദ്ര മന്ത്രിമാരായ എസ്.ജയശങ്കറിനെയും നിര്‍മ്മല സീതാരാമനെയും പരിഗണിക്കുന്നതിനിടയിലാണ് സോമനാഥിന്റെ പേരും ഉര്‍ന്നുവന്നത്.

കേരളത്തില്‍ ബി.ജെ.പിയുടെ സാധ്യതാ പട്ടികയില്‍ തിരുവനന്തപുരത്തിന്റെ സ്ഥാനം ഒന്നാമതാണ്. 2009 ലും 2014 ലും നേരിയ വോട്ടുകള്‍ക്കാണ് ഒ. രാജഗോപാല്‍ ശശിതരൂരിനോട് തോറ്റത്. 2009 മുതല്‍ അജയ്യനായി നില്‍ക്കുന്ന തരൂരിന് എതിരാളി സോമനാഥെങ്കില്‍ മത്സരം തീപാറുമെന്നാണ് രാഷട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

2023 ജൂലൈയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്ന സോമനാഥ് 2022 ജനുവരി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിതനായത്. നിലവിലെ കാലാവധി അടുത്ത വര്‍ഷം ജനുവരിയില്‍ അവസാനിക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ച കിട്ടുകയും ചെയ്താല്‍ സോമനാഥിന്  കേന്ദ്ര മന്ത്രി പദവി ഉറപ്പാണെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam