ചെന്നൈ: തമിഴ്നാട് നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ചെന്നൈ കേന്ദ്രീകരിച്ചാണ് നേതാക്കളുടെ പ്രചാരണം. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇന്നലെ ചെന്നൈയില്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തു.
ആറരയോടെയാണ് എം.കെ സ്റ്റാലിനും അരവിന്ദ് കെജ്രിവാളും സംയുക്തമായി ചെന്നൈയില്‍ റോഡ് ഷോ നടത്തിയത്. എഗ്മോറില്‍ നിന്നാരംഭിച്ച റാലി കൊളത്തൂരിലാണ് സമാപിച്ചത്. രാവിലെ ഒന്‍പതരയ്ക്ക് ഷോളിങ്കനല്ലൂരില്‍ നിന്നാണ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പര്യടനം തുടങ്ങിയത്. വൈകിട്ട് ചെപ്പോക്കിലും അമ്പത്തൂരിലും ഉദയനിധി പ്രചാരണം നടത്തി.
അതേസമയം പൊന്നേരിയിലെ റാലിയ്ക്ക് ശേഷം, മൂന്ന് മണിയ്ക്ക് തീരുമാനിച്ച വില്ലിവാക്കത്തെ പര്യടനത്തിന് വിജയ് എത്തിയത് നാല് മണിയ്ക്ക് ശേഷമാണ്. ഉച്ച മുതല്‍ ബാരിക്കേഡിനുള്ളില്‍ കാത്തു നിന്നവര്‍ വിജയ് എത്തിയതോടെ തള്ളിക്കയറി. ഇതിനിടെ രണ്ടു യുവതികള്‍ ബോധരഹിതരായി. രണ്ട് പേരും പ്രാഥമിക ചികിത്സ തേടി.
അതോപോലെ കന്യാകുമാരി കൊളച്ചലിലെ വേദിയില്‍ കോണ്‍ഗ്രസ് ഡിഎംകെ തര്‍ക്കം മറനീക്കി പുറത്തു വന്നു. ഡിഎംകെ മന്ത്രി മനോ തങ്കരാജ് ഷാള്‍ അണിയിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നിരസിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി രാഹുല്‍ ഗാന്ധി വേദി പങ്കിടാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു. ടിവികെയുമായി മുന്നണി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഹലോ ബുള്‍ഡോസര്‍ ബുദ്ധി, താങ്കള്‍ ഒരു തമാശയാണ്'; വിവാദ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിനെ
'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ