ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും കളത്തിലിറങ്ങുമോ? 

JANUARY 4, 2026, 7:35 PM

 തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ മുൻ എംഎൽഎമാരെ രം​ഗത്തിറക്കിയാണ് മുന്നണികൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുപോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ഒരുപറ്റം സർപ്രൈസ് സ്ഥാനാർത്ഥികളെ രം​ഗത്തിറക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് മുന്നണികൾ. 

 വി എസ് എഫ്ക്ടിനായി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറും നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായേക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

അതുപോലെ തന്നെ സ്ഥിരികരിക്കാത്ത മറ്റൊരു വാർത്തയും പുറത്തുവരുകയാണ്.  മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും കോൺ​ഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

vachakam
vachakam
vachakam

 അതുപോലെ തന്നെ മറ്റ് നിരവധി പ്രമുഖരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.  തൃപ്പൂണിത്തുറയിൽ കെ.ബാബു മത്സരിക്കാനില്ലെങ്കിൽ രമേശ് പിഷാരടിയുടെ പേര് കോൺഗ്രസ് നേതാക്കളുടെ മനസ്സിലുണ്ട്. പാലക്കാട്ടും ആ പേര് കേൾക്കുന്നു. ബിജെപി ക്യാംപിലെ ‘സർപ്രൈസ് ലിസ്റ്റി’ ൽ ഉണ്ണി മുകുന്ദന്റെ പേരുണ്ട്.  തൊടുപുഴയിൽ  ആസിഫലിയുടെ പേര് സിപിഎം കേന്ദ്രങ്ങളിൽ ഉയരുന്നെങ്കിലും  സിനിമ വിട്ടിറങ്ങാൻ  തയാറാകുമോയെന്നു സൂചനയില്ല.  

 പത്തനംതിട്ട ജില്ലയിലെ ഒരു മണ്ഡലത്തിൽ സാഹിത്യകാരൻ ബെന്യാമിന്റെ പേരും  സിപിഎം ക്യാംപിൽ ഉയർന്നു കേൾക്കുന്നു.  വടക്ക്, ബിജെപിക്കു സാധ്യതയുള്ള മണ്ഡലത്തിൽ രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി.ഉഷയെ പരിഗണിച്ചേക്കുമെന്നാണ് അഭ്യൂഹം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam