ന്യൂഡൽഹി: നാഷണൽ കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാപകൻ ശരദ് പവാറിൻ്റെ പേരും ചിത്രങ്ങളും അജിത് പവാർ പക്ഷം പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി.
ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ആത്മവിശ്വാസമുണ്ടെങ്കിൽ അജിത് പവാറിന്റെ ചിത്രം ഉപയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്ര, കെ.വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് അജിത് പവാർ പക്ഷത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു. അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻ.സി.പിയായി അംഗീകരിച്ചത് ചോദ്യം ചെയ്ത ശരദ് പവാർ പക്ഷമാണ് ഹരജി സമർപ്പിച്ചത്.
എൻ.സി.പിയുടെ ക്ലോക്ക് ചിഹ്നം ഉപയോഗിക്കരുതെന്നും കോടതി അജിത് പവാർ പക്ഷത്തോട് നിർദേശിച്ചു.പിരിഞ്ഞിട്ടും ശരദ് പവാറിൻ്റെ ചിത്രം തുടർച്ചയായി ഉപയോഗിക്കുന്നതിലെ യുക്തിയെ ചോദ്യം ചെയ്ത് ശനിയാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അജിത് പവാർ വിഭാഗത്തോട് നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്