തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നേതാക്കള്‍. മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും ഇനി പറയാനുള്ളത് പറയാനും കേള്‍ക്കാനും തിരുത്താനും സമയം കണ്ടെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അംഗങ്ങളുടെ മന് പോലും എല്‍.ഡി.എഫിന് അനുകൂലമായിരുന്നില്ലെന്നും ഉള്ളിലുള്ള കാര്യങ്ങള്‍ പറയാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് സംഘടനാ സംവിധാനം മാറിയെന്നും അതാണ് ആദ്യം തിരുത്തേണ്ടതെന്നും വിമര്‍ശനം ഉണ്ടായി. അതിന് എല്ലാവരെയും തുറന്ന മനസോടെ കേള്‍ക്കണം. അതിനുള്ള അവസരമുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും വേണം. അല്ലാതെയുള്ള തിരുത്തല്‍, തിരുത്തലായിമാറില്ലെന്നും നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി.
വൈകുന്നേരം നാലിന് മുന്‍പായി അവസാനിപ്പിക്കാന്‍ തീരുമാനിച്ച യോഗം, തിരക്കിട്ട് തീര്‍ക്കേണ്ടതല്ലെന്ന് നേതാക്കള്‍ പറഞ്ഞതോടെ 13 മണിക്കൂര്‍ നീളുകയായിരുന്നു. പറയാനുള്ളതെല്ലാം സമയപരിധിയില്ലാതെ പറയണമെന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പതിവില്ലാത്തവിധം വിമര്‍ശനങ്ങളെ നേരിട്ടു.
അസഹിഷ്ണുതയോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കേണ്ടതാണ്. എം.വി ഗോവിന്ദനെതിരേയുള്ള വിമര്‍ശനത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നത് പോലും ഉചിതമാകുമെന്ന പരാമര്‍ശം വന്നുവെന്നാണ് സൂചന.
സെക്രട്ടേറിയറ്റ് യോഗത്തില്‍ പതിവ് കാര്‍ക്കശ്യം വെടിഞ്ഞ് പിണറായി വിജയന്‍ രാത്രി 11 മണിവരെ നീണ്ട യോഗത്തില്‍ ഒന്‍പതു് വരെ ഇരിക്കുകയും ചെയ്തു. സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള കാര്യങ്ങളില്‍ വ്യക്തിപരമായ ചില മറുപടികള്‍ നല്‍കിയതൊഴിച്ചാല്‍ പിണറായി ഒരു വിശദീകരണവും യോഗത്തില്‍ നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
