മൂന്നാര്‍: താമര ചിഹ്നത്തില്‍ സോണിയ ഗാന്ധി ജനവിധി തേടുന്നു, അതും മൂന്നാറിൽ. മൂന്നാര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ നല്ലതണ്ണിയിലാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്.
നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പരേതനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകള്‍ക്ക് ഈ പേരിട്ടത്. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി.
ഭര്‍ത്താവായ സുഭാഷ് ബിജെപിയുടെ പ്രവര്‍ത്തകനായതോടെയാണ് സോണിയയും ബിജെപിയായത്. ഒന്നരവര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സുഭാഷും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
ബിജെപിയുടെ സോണിയ ഗാന്ധിയെ എതിരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മഞ്ജുള രമേശിനെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
