ആലപ്പുഴ: പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബി.ജെ.പിക്ക് ഇന്ന് ഭാഗ്യ ദിനമാണെന്ന് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയായ ശോഭ സുരേന്ദ്രൻ പറഞ്ഞു.
മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. വേണ്ടെന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാൽ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരൻ.
പത്മജയുടെ ബിജെപി പ്രവേശനത്തെ ഇപ്പോൾ എതിർക്കുന്ന നേതാക്കളിൽ പലരും ബിജെപിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
പത്മജ സ്ഥാനാർത്ഥിയാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. ബി.ജെ.പിയിൽ ചേരുന്നവർ ഉപാധികളോടെയല്ല. അനിൽ ആൻ്റണിയുടെ പ്രവേശനവും ഉപാധികളില്ലാതെയായിരുന്നു.
എന്നാൽ കെ മുരളീധരൻ്റെ വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നും മുരളീധരൻ്റെ വാക്കുകൾ നിരാശയുടെ വാക്കുകളാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്