കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾക്കെതിരെ എസ്എൻഡിപി സംരക്ഷണ സമിതി രംഗത്ത്. ബിഡിജെഎസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി വ്യക്തമാക്കി.
എസ്എൻഡിപിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട ക്രമക്കേട്, എസ്എൻഡിപി യൂണിയനിലെ ക്രമക്കേട് എന്നിവയിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും സ്വീകരിക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ചാണ് എസ്എൻഡിപി സംരക്ഷണ സമിതിയുടെ കടുത്ത തീരുമാനം.
കൊല്ലത്തെ ആസ്ഥാന മന്ദിരം ജപ്തി ചെയ്യുന്ന നടപടികളിലേക്ക് കടന്നതും എസ്എൻഡിപി സംരക്ഷണ സമിതിയെ ചൊടിപ്പിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന്റെ ആശിർവാദം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളെയും തോൽപ്പിക്കുമെന്നാണ് എസ്എൻഡിപി സംരക്ഷണ സമിതിയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്