മുംബൈ: മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ശിവസേന (യുബിടി) അധ്യക്ഷനും മുൻ സംസ്ഥാന മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി.
ശനിയാഴ്ച ബാന്ദ്രയിലെ 'മാതോശ്രീ'യില്‍ ചെന്നാണ് ഉദ്ധവിനെ കണ്ടത്. മഹാരാഷ്ട്രയുടെ ചുമതലയേറ്റതിന് ശേഷം ആദ്യാമായാണ് ചെന്നിത്തല, ഉദ്ധവുമായി കൂടിക്കാഴ്ച നടത്തുന്നത്.
വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനവും നിലവിലെ രാഷ്ട്രീയാന്തരീക്ഷവും ഇരുവരും ചർച്ചചെയ്തു.
എം.പി.സി.സി അധ്യക്ഷൻ നാന പടോലെ, മുംബൈ റീജ്യണല്‍ കോണ്‍ഗ്രസ് അധ്യക്ഷ വർഷ ഗെയിക്വാദ് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചു.
ഉദ്ധവിൻ്റെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ, പാർട്ടി നേതാവ് സഞ്ജയ് റാവത്ത് എന്നിവരും പങ്കെടുത്തു. എൻസിപി സ്ഥാപകൻ ശരദ് പവാർ ഉൾപ്പെടെയുള്ള മഹാവികാസ് അഗദിയുടെ മറ്റ് നേതാക്കളുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്