കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്കിനിടെ ആർജെഡി നേതാവ് വി സുരേന്ദ്രൻപിള്ളയുമായി തിരുവന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.
കവടിയാറിലെ വീട്ടിലെത്തിയാണ് രാജീവ് ചന്ദ്രശേഖർ ഇടതുമുന്നണി നേതാവ് സുരേന്ദ്രൻപിള്ളയെ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള സൗഹൃദ കൂടിക്കാഴ്ച്ചയെന്നാണ് ഇരുവരും പ്രതികരിച്ചത്.
അതേസമയം പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെയാണ് വി സുരേന്ദ്രൻ പിള്ളയെ രാജീവ് ചന്ദ്രശേഖർ കവടിയാറിലെ വീട്ടിലെത്തി കണ്ടത് എന്നതാണ് ശ്രദ്ധേയം. രാവിലെ ഒൻപതേകാലോടെ കവടിയാറിലെ സുരേന്ദ്രൻ പിള്ളയുടെ വീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖർ പതിനഞ്ചു മിനുറ്റോളം ചിലവിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെയായിരുന്നു കൂടിക്കാഴ്ച്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്