മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട അര്‍ദ്ധ സഹോദരന്‍മാര്‍ വീണ്ടും ഒന്നിക്കാന്‍ തയാറെടുക്കുന്നോ? മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെ ഞായറാഴ്ച രാത്രി മുംബൈയിലെ അന്ധേരിയില്‍ നടന്ന ഒരു വിവാഹത്തില്‍ തന്റെ ബന്ധുവായ ഉദ്ധവ് താക്കറെയും (യുബിടി) ഭാര്യ രശ്മി താക്കറെയുമൊത്ത് സംസാരിക്കുന്ന ദൃശ്യങ്ങളാണ് ചില രാഷ്ട്രീയ നീക്കങ്ങളുടെ സൂചന നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹേന്ദ്ര കല്യാണ്‍കറിന്റെ മകന്റെ വിവാഹച്ചടങ്ങായിരുന്നു വേദി. രണ്ട് പതിറ്റാണ്ടുകളായി അകന്നിരിക്കുന്ന രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള അപൂര്‍വ ആശയവിനിമയത്തിന്റെ പശ്ചാത്തലമാണ് ഇവിടെ ഒരുങ്ങിയത്.
സംസ്ഥാനത്ത് വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇരുവരും യോജിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടുന്ന കൂടിക്കാഴ്ചയാണ് രാജും ഉദ്ധവും തമ്മില്‍ നടന്നത്. ഉദ്ധവിന്റെയും രാജിന്റെയും പിതാക്കന്‍മാരായ ബാല്‍ താക്കറെയും ശ്രീകാന്ത് താക്കറെയും സഹോദരന്മാരാണ്. ഇരുവരുടെയും അമ്മമാരായ മീന തായിയും മധുവന്തിയും സഹോദരിമാരും. 2005 നവംബര്‍ 27 ന് രാജ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും 2006 മാര്‍ച്ച് 9 ന് മുംബൈയില്‍ എംഎന്‍എസ് പ്രഖ്യാപിക്കുകയും ചെയ്യുന്നത് വരെ രണ്ട് അര്‍ദ്ധ സഹോദരന്മാരും വര്‍ഷങ്ങളോളം ശിവസേന നേതാക്കളായി ഒരുമിച്ച് പ്രവര്‍ത്തിച്ചു. കാലക്രമേണ, ഭിന്നത രൂക്ഷമായി. ഇരുവരും വെവ്വേറെ രാഷ്ട്രീയ പാതകള്‍ സ്വീകരിച്ചു.
രണ്ട് പതിറ്റാണ്ടുകളായി, സഹോദരന്മാര്‍ പരസ്പരം ശക്തമായ ആക്രമണം നടത്തി വരികയാണ്. എന്നാല്‍ കൂടിക്കാഴ്ചയുടെ സമീപകാല ചിത്രങ്ങള്‍ ഇരുവരും ആത്മാര്‍ത്ഥമായി സംഭാഷണം നടത്തുന്നതും തമാശകള്‍ പങ്കിടുന്നതും കാണിക്കുന്നു.
ഇപ്പോള്‍ സഹോദരന്‍മാര്‍ രണ്ടും അധികാരത്തിന് പുറത്താണ്. ഇന്ത്യ മുന്നണിയോടൊത്തുള്ള ഉദ്ധവിന്റെ പരീക്ഷണം പാളിയതോടെ ഏകനാഥ് ഷിന്‍ഡെ ശിവസേനയെയും കൊണ്ട് എന്‍ഡിഎയിലെത്തി. രാജ് താക്കറെ ഏറെക്കാലം ബിജെപിയോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും ഔദ്യോഗികമായി ഒരു സഖ്യം രൂപപ്പെട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്