കോട്ടയം : ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ നിലപാടുമായി പുതിയ പാർട്ടി രൂപീകരിക്കുന്നു. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലാണ് പാർട്ടി.
കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി നേതാക്കൾ ചർച്ചകൾ നടത്തിയെന്നാണ് സൂചന. ഇന്ന് കോട്ടയത്ത് നടക്കുന്ന യോഗത്തിൽ തുഷാർ വെളളാപ്പള്ളി അടക്കം പങ്കെടുക്കും. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ പാർട്ടിയിലെത്തിക്കാനാണ് നേതാക്കളുടെ നീക്കം.
ക്രൈസ്തവ മേഖലയിൽ നിന്നും സ്വതന്ത്ര രാഷ്ട്രീയ സംഘടനാ രൂപീകരണ സൂചനകൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ബിജെപി ചായ്‌വോടെയുള്ള പാർട്ടിയാണ് നിലവിൽ രൂപീകരിക്കപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്