ഭോപ്പാൽ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കി. 29 ലോക്‌സഭാ മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ ബിജെപി പ്രഖ്യാപിച്ച 24 സ്ഥാനാർത്ഥികളിൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉൾപ്പെടുന്നു.
എന്നാൽ ഭോപ്പാലിൽ വിവാദ എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ ഒഴിവാക്കി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ടിക്കറ്റ് നൽകി. നിലവിൽ പ്രജ്ഞാ സിംഗ് ഉൾപ്പെടെ ആറ് സിറ്റിംഗ് എംപിമാർക്ക് സീറ്റ് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 13 സിറ്റിങ് എംപിമാരാണ് മത്സരിക്കുന്നത്.
വിദിഷയില്‍ മുൻ മുഖ്യമന്ത്രി മോഹൻ യാദവ് മത്സരിക്കും. 29 ലോക്സഭ സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്ന് മോഹൻ യാദവ് പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജും വിദിഷയെ പ്രതിനിധീകരിച്ചാണ് ലോക്സഭയിലെത്തിയത്. അതിനാല്‍ ബി.ജെ.പിയുടെ ഉറച്ച കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്. ഗുണയില്‍ നിന്നാണ് ജോതിരാദിത്യ മത്സരിക്കുന്നത്.
അതുപോലെ ശിവരാജ് സിംഗ് ചൗഹാൻ്റെ നാല് വിശ്വസ്തർക്കും സീറ്റ് ലഭിച്ചു. മുൻ മേയർ അലോക് ശർമ്മ ഭോപ്പാലിലും സംസ്ഥാന കിസാൻ മോർച്ച നേതാവ് ദർശൻ സിംഗ് ചൗധരി ഹോഷംഗബാദിലും മത്സരിക്കും. ചൗഹാൻ്റെ വിശ്വസ്തനായിരുന്ന നാഗർ സിങ് ചൗഹാൻ്റെ ഭാര്യ അനിതാ നഗർ സിങ് ചൗഹാൻ, മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരെയാണ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്